കോവിഡാനന്തര൦ യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തു൦: ഐ.സി.എ൦.ആർ

  • Home-FINAL
  • Business & Strategy
  • കോവിഡാനന്തര൦ യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തു൦: ഐ.സി.എ൦.ആർ

കോവിഡാനന്തര൦ യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തു൦: ഐ.സി.എ൦.ആർ


ന്യൂസ്ടെസ്ക്:കോവിഡാനന്തരലോകത്തില്‍ യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ വലിയ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു (ICMR). 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ മരണകാരണം കണ്ടെത്താനാണ് പഠനം നടത്തുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാഹല്‍ പറഞ്ഞു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ യുവാക്കളിലുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നതെന്ന് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തുന്ന ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സമ്മിറ്റിനോട്(ജിസിടിഎം)അനുബന്ധിച്ചാണ് അദ്ദേഹം അഭിമുഖം നല്‍കിയത്. ”കോവിഡിന്റെ അന്തരഫലങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും. അതുപോലെ മറ്റു മരണങ്ങള്‍ തടയാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയിലെ എയിംസില്‍ നടന്ന 50 പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഐസിഎംആര്‍ ഇതിനോടകം തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് മൃതദേഹങ്ങള്‍ കൂടി പഠനവിധേയമാക്കാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്. ”ഈ പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ ഫലങ്ങള്‍ കോവിഡിന് മുമ്പുള്ള കാലത്തെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്ത് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്ഡോ”, . രാജീവ് പറഞ്ഞു.

Leave A Comment