ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു.


മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം ജി എസ് എസ്സും സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച പ്രസീദ, അശ്വനി, അരുണിമ എന്നിവർക്ക് സംഗീതാ റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകി.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനു രാജ് സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2023 ജനറൽ കൺവീനർ ശ്രീ.എ.വി ബാലകൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു.ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave A Comment