ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തി.

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തി.


ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ബി.എം.സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയും മലയാളിയുമായ വിനോദ് കെ. ജേക്കബിനെ സീഫിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് ലോക കേരളസഭ അംഗവും, പ്രമുഖ സാമൂഹിക പ്രവർത്തകനും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തിയത്.

ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി അദ്ദേഹം അംബാസിഡർക്ക് ബൊക്കെയും,മീഡിയ സിറ്റി പുറത്തിറക്കി വരുന്ന ‘ദി ലീഡ്’ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പും കൈമാറി, ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ അംബാസിഡർ ബി.എം.സിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുകയും ചെയ്തു.അംബാസിഡറുടെ ബഹ്‌റൈനിലെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ മീഡിയ സിറ്റി മീഡിയ ഹെഡും 24 ന്യൂസ് ബഹ്‌റൈൻ ബ്യൂറോ ചീഫുമായ പ്രവീൺകൃഷ്ണ ആംസകൾ നേർന്നു.

കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം,പ്രമുഖ സാമൂഹിക പ്രവർത്തകരും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോഡിനേറ്ററും കൺട്രി ഹെഡുമായ സുധീർതിരുനിലത്ത് , കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ തുടങ്ങിയവരും പങ്കെടുത്തു.

 

Leave A Comment