കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍

  • Home-FINAL
  • Business & Strategy
  • കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍

കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍


മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മികവുറ്റ പ്രവർത്തങ്ങൾ നടത്തി വരുന്ന കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം ആലിയിലെ വര്‍ക്ക് സൈറ്റില്‍ ഒരുക്കിയ പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും, പഴവര്‍ഗ്ഗങ്ങളും ,ശീതള പാനീയങ്ങളും ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്തു.

”ഹങ്കര്‍ ഫ്രീ എക്‌സ്പാട്രിയേറ്റ്‌സ്’’ എന്ന ആശയത്തില്‍ ജൂലൈയിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന കാരുണ്യയുടെ ഇത്തരം പ്രവർത്തനങ്ങൾ വേനല്‍ക്കാലത്ത് കൊടും ചൂടില്‍ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുകയാണ്. ഐ സി ആർ എഫ് ചെയർമാൻ ഡോ.ബാബുരാമചന്ദ്രൻ ഉത്‌ഘാടനം ചെയ്ത ഭക്ഷണ വിതരണ പരിപാടിയിൽ കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഫ്രാന്‍സിസ് കൈതാരത്ത് ,പ്രസിഡന്റ് മോനി ഒടിക്കണ്ടത്തില്‍, സെക്രട്ടറി സജി ജേക്കബ്,ജന.കൺവീനർ റെനീഷ് തോമസ് , ജോ.സെക്രട്ടറി ഷഹീ0 അലി, ജോ.ട്രഷറര്‍ നോബിന്‍ നസാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റർ കുടുംബാ൦ഗങ്ങൾ അറിയിച്ചു.

Leave A Comment