ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു.


വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭച്ചടങ്ങിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുമെന്നും വിദ്യാരംഭത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.

കേരള പോലീസ് അക്കാദമി ഡയറക്ടർ,ദക്ഷിണമേഖല, എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയൻ ഡയറക്ടർ,പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജി, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി തുടങ്ങിയ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച് ഫയർഫോഴ്സ് മേധാവി യിരിക്കെ കഴിഞ്ഞ മെയ്മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച ഡോ.ബി.സന്ധ്യ രണ്ട് നോവലുകൾ ഉൾപ്പടെ ഒൻപത് സാഹിത്യ കൃതികളുടെ രചയിതാവുകൂടിയാണ്.മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭചടങ്ങുകൾക്ക് രജിസ്ട്രേഷനായി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 33508828 എന്നിവരെ ബന്ധപ്പെടാവുന്നത്

Leave A Comment