ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നബിദിനാഘോഷവും പൊതുസമ്മേളനവും ഒക്ടോബർ 13 ന്

  • Home-FINAL
  • Business & Strategy
  • ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നബിദിനാഘോഷവും പൊതുസമ്മേളനവും ഒക്ടോബർ 13 ന്

ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നബിദിനാഘോഷവും പൊതുസമ്മേളനവും ഒക്ടോബർ 13 ന്


തിരുനബി [സ] സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും പൊതുസമ്മേളനവും നടത്തുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഹമദ് ടൗൺ റൗണ്ട് എബൌട്ട് 2 അടുത്തുള്ള കാനൂ മജ്ലിസിൽ വെച്ചാണ് പരിപാടികൾ നടക്കുക.

വൈകിട്ട് 3 മണിമുതൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും,രാത്രി 8 മണിക്ക് ദഫ് പ്രദർശനവും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ നിർവഹിക്കും. കേരളത്തിലെ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പ്രമേയപ്രഭാഷണം നടത്തും. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സമസ്ത ഏരിയ ഭാരവാഹികൾ,ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ,എസ് കെ എസ് എസ് എഫ് ,എന്നി കീഴ് ഘടകങ്ങളുടെ ഭാരവാഹികളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റിയുടെ പരിധിയിൽ 2008 ൽ ഹമദ് ടൗണിൽ സ്ഥാപിതമായതാണ് നൂറുൽ ഇസ്‌ലാം മദ്റസ. സമസ്ത കേരള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ 9139 എന്ന രജിസ്ട്രേഷനിൽ അംഗീകാരമുള്ളതാണ് ഈ മദ്റസ. ഹമ്മദ് ടൗൺ, സല്ലാക്ക്, മലിക്കിയ, ദാറുൽ കുലൈബ്, ആലി, ബൂരി ഭാഗങ്ങളിൽ നിന്നുള്ള ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലായിപഠിക്കുന്ന വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ ഉള്ളത്.

റഷീദ് ഫൈസി കമ്പളക്കാട് (സമസ്ത ഹമദ് ടൗൺ ഏരിയ കോ, ഓർഡിനേറ്റർ), നൗഷാദ് എസ്.കെ കൊയിലാണ്ടി (സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി ട്രഷറർ), ശംസുദ്ദീൻ കണ്ണൂർ (സമസ്ത ഹമദ് ടൗൺ ഏരിയ ജനറൽ സെക്രട്ടറി), ഉസ്മാൻ സി.കെ (കൺവീനർ സ്വാഗതസംഘം), ഫൈസൽ എടച്ചേരി [ ജോ, സെക്രട്ടറി ], ഷാജഹാൻ പരപ്പൻ പൊയിൽ (ജോയിന്റ് കൺവീനർ സ്വാഗതസംഘം), ഗഫൂർ എടച്ചേരി [ ഏരിയ ജോ സെക്രട്ടറി] എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment