ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ വാർഷിക ആഘോഷം ഒക്ടോബർ 14ന്

  • Home-FINAL
  • Business & Strategy
  • ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ വാർഷിക ആഘോഷം ഒക്ടോബർ 14ന്

ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ വാർഷിക ആഘോഷം ഒക്ടോബർ 14ന്


ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കലക്റ്റീവിന്റെ (ഡിഎംസി) വാർഷികാഘോഷം 14ന് വൈകിട്ടു 4ന് ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഡിഎംസി ചെയർപഴ്സൻ ദീപജോസഫ് അധ്യക്ഷത വഹിക്കും.വിവിധ രാജ്യങ്ങളിലെ ഡിഎംസി ചാപ്റ്ററുകളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും സമ്മേളനവും ഇതോടെപ്പം നടക്കുമെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

ഡിഎംസിയുടെ സ്ഥാപക അംഗമായിരുന്ന ഡോ.ആന്റണി തോമസിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് ചടങ്ങിൽ സമ്മാനിക്കും. ഡിഎംസി 2022-23 സ്ത്രീ ശാക്തീകരണ അവാർഡിന് അർഹയായ സൈക്കിൾ ദീദിയെന്ന് അറിയപ്പെടുന്ന പത്മശ്രീമതി സുധ വർഗീസിന് 25,000 രൂപയും പ്രശസ്തി
പത്രവും നൽകി ആദരിക്കും.മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി,ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എസ്.ഇന്ദു,ഹാൻഡ്ലൂം ഡെവലപ്മെൻറ് ഡയറക്ടർ ഡോ.എം ബീന,ഡിഎംസി രക്ഷാധികാരികളും അംബാസിഡർമാരുമായ
ടി.പി.ശ്രീനിവാസൻ, കെ.പി.ഫാബിയൻ, എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.എ.വി.അനൂപ്,ബീന ബാബുറാം, നോർക്ക ഡലപ്മെൻറ് ഓഫിസർ ജെ.ഷാജിമോൻ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അദീഷ് അഗർവാല, ഡിഎംസി ജനറൽ കൺവീനർ ജയരാജ് നായർ, സെക്രട്ടറി ഫാ.ഷിജു ജോർജ് എന്നിവർ പ്രസംഗിക്കും.

 വൈസ് പ്രസിഡന്റ് സുരേഷ് നായർ പുതിയ ചാരിറ്റി പദ്ധതിയുടെ പ്രഖ്യാപനം നടത്തും. ജോസ്ഏ ബ്രഹാമിന്റെ “സേഫ് എമിഗേഷൻ’ എന്ന പുസ്തകത്തിന്റെ ഹിന്ദി വിവർത്തനം സുരക്ഷിത ഉത്പ്രവാസി’ന്റെ പ്രകാശനം ഡോ.എ.വി.അനൂപ് നിർവഹിക്കും. ദീപ ജോസഫാണ് പുസ്തകം ഹിന്ദിയിലേക്ക് പരിഭാപ്പെടുത്തിയത്. ഡിഎംസിയിലെ കുട്ടികളുടെ നൃത്താവിഷ്കാരവും വനിത വിഭാഗത്തിന്റെ തിരുവാതിരയും മറ്റു കലാപരിപാടികളും സ്നേഹവിരുന്നും ഇതോടൊപ്പം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment