ബഹ്‌റൈൻ തുളുനാട് കബഡി ടൂർണമെന്റ് നവംബർ 3ന്

ബഹ്‌റൈൻ തുളുനാട് കബഡി ടൂർണമെന്റ് നവംബർ 3ന്


മനാമ: ബഹ്‌റൈൻ തുളുനാട് സംഘടിപ്പിക്കുന്ന “കബഡി ഫെസ്റ്റ് 2023” ഈ വരുന്ന നവംബർ മൂന്നിന് സിഞ്ചിലെ അൽ അഹ്‌ലി സ്‌പോർട് ക്ലബ്ബിൽ വെച്ച് നടത്തപെടുമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബഹ്‌റൈൻ തുളുനാട് പ്രസിഡണ്ട് അഷറഫ് മളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിത്ത് റാം സ്വാഗതം പറഞ്ഞു ടൂർണമെന്റിന്റെ വിജയത്തിനായി 41 അംഗ കമ്മിറ്റീ രൂപികരിച്ചു. മത്സരത്തിൽ ബഹറിനിൽ ഉള്ള എല്ലാ ഇന്ത്യൻ ടീമിന്നും പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു.സംഘാടക സമിതിയുടെ ഭാരവാഹികൾ ജനറൽ കൺവീനർ – മണി മാങ്ങാട് ,ചെയർമാൻ – പ്രസന്നൻ ചെമ്മനാട്

Leave A Comment