കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു.

  • Home-FINAL
  • Business & Strategy
  • കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു.

കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു.


കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യഹോവോ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെയാണ് സ്‌ഫോടനം. പരിക്കേറ്റ 23 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാര്‍ത്ഥന തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ സഫോടനം നടക്കുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിയും പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടാവുകയായിരുന്നു. ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പരിക്കേറ്റവരെ കളമേശ്ശേരി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

Leave A Comment