പുരോഗമനപരമായ ചുവടുവയ്‌പോടെ എസ്.എൻ.സി.എസിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകുന്നു.

  • Home-FINAL
  • Business & Strategy
  • പുരോഗമനപരമായ ചുവടുവയ്‌പോടെ എസ്.എൻ.സി.എസിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകുന്നു.

പുരോഗമനപരമായ ചുവടുവയ്‌പോടെ എസ്.എൻ.സി.എസിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകുന്നു.


മനാമ: ബഹ്‌റൈനിൽ ആദ്യമായി ഒരു സംഘടനയിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംഘടനാ പാടവത്തിന്റെ മുഖ്യ ശ്രേണിയിലേക്ക് ആനയിക്കുന്നു. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും അതിനായി നിരന്തര സമരങ്ങൾ നടന്നു വരികയും ചെയ്യുന്ന കാലഘട്ടത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഭരണസമിതി പുരോഗമനപരമായ ഒരു ആശയവുമായി മുന്നോട്ടുവരികയാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഇവിടുത്തെ മിക്ക പ്രവാസി സംഘടനകൾക്കും പറയുവാനുള്ളത് , എന്നാൽ ഒരു സംഘടനയിലും സ്ത്രീകൾക്ക് മെമ്പർഷിപ്പ് നൽകി അവരെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നാളിതുവരെയായി നടത്തിയിട്ടില്ല. എസ് എൻ സി എസ് അതിൻറെ നിയമസാധ്യതയെ കുറിച്ച് പഠിക്കുകയും സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ഈ വരുന്ന വ്യാഴാഴ്ച  വൈകുന്നേരം 7.30ന് ബാoഗ് സാങ് തായ് ഹോട്ടലിൽ അരങ്ങേറുന്ന മെമ്പേഴ്സ് നൈറ്റിൽ ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിക്കും. മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്പ്മെന്റ് എൻ. ജി. ഒ. ആക്ടിംഗ് ഡയറക്ടർ മിസ്. അമീന അൽ ജാസിം അംഗത്വ വിതരണോദ്ഘാടനം നിർവഹിക്കുന്നു. അംഗത്വം നേടുന്നതിനായി വാലിഡ് റസിഡൻസ് പെർമിറ്റും, സിപിആറുമുള്ള 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.ബഹറിനിൽ മാറ്റത്തിന് നന്ദി കുറിക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അഭ്യുദയകാംക്ഷികളായ  ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment