ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു.

  • Home-FINAL
  • Business & Strategy
  • ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു.

ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു.


ഇന്ത്യൻ എംബസ്സിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”), 2023 നവംബർ 24 വെള്ളിയാഴ്ച, ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023’ എന്ന പേരിൽ ഈ വർഷത്തെ ആർട്ട് കാർണിവൽ നടത്തി. യുവാക്കൾക്കിടയിലെ കലാപരമായ കഴിവുകളെ ആദരിക്കുന്നതിന് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ആർട്ട് കാർണിവൽ. ബഹ്‌റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ് ഇത്. പതിനഞ്ചാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’ കാർണിവൽ ഇന്ത്യൻ സ്കൂൾ – ഇസ ടൗൺ പരിസരത്ത് നടന്നു.
രാവിലെ ഐസിആർഎഫ് അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ദീപം തെളിച്ച് ഫിനാലെ മത്സരം ഉദ്ഘാടനം ചെയ്യുകയും കലാമത്സര വിജയികളുടെ പ്രഖ്യാപനം വൈകിട്ട് ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് നടത്തി.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) സംഘടിപ്പിക്കുന്ന വാർഷിക ആർട്ട് കാർണിവലായ ‘Faber Castell Spectra 2023’ ഈ വർഷം മികച്ച പ്രതികരണമാണ് നേടിയത്, ബഹ്‌റൈനിൽ ഉടനീളമുള്ള 25 സ്‌കൂളുകളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
കൂടാതെ, മുതിർന്നവരുടെ ഗ്രൂപ്പിനും (18 വയസ്സിനു മുകളിലുള്ളവർ) മത്സരവും നടന്നു.പങ്കെടുത്ത എല്ലാവർക്കും ഡ്രോയിംഗ് മെറ്റീരിയലും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഈസാ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫലപ്രഖ്യാപനവും വിജയികളെ ആദരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി ശ്രീ വിനോദ് കെ ജേക്കബ് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു, അദ്ദേഹം വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ.വി.കെ.തോമസ്, അഡ്വൈസർ/എക്സ് ഒഫീഷ്യോ അരുൾദാസ് തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറി നിഷാ രംഗരാജൻ, ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ജോസ് ശ്രീധരൻ, കൺവീനർമാരായ മുരളീകൃഷ്ണൻ കൂടാതെ നിതിൻ ജേക്കബ്, ടൈറ്റിൽ സ്പോൺസർ ഫേബർ കാസ്റ്റലിനെ പ്രതിനിധീകരിച്ച് കൺട്രി ഹെഡ് – മിസ്റ്റർ അബ്ദുൾ ഷുക്കൂർ, ഐസിആർഎഫ് അംഗങ്ങളായ നാസർ മഞ്ചേരി, സുനിൽ കുമാർ, ശ്രീധർ, സുരേഷ് ബാബു, മുരളി നോമുല, ജവാദ് പാഷ, ദീപ്ഷിക, പങ്കജ് മാലിക്, ശിവകുമാർ, കെ ടി സലിം, ചെമ്പൻ ജലാൽ, രാജീവൻ, നൗഷാദ്, ക്ലിഫോർഡ്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സെമി ക്ലാസിക്കൽ നൃത്തങ്ങളും വിവിധ സ്റ്റാളുകളുമുള്ള ഇന്ത്യൻ പൈതൃകോത്സവവും ഈ പരിപാടിയുടെ ഭാഗമായി നടന്നു .കലാമത്സരത്തിനായി വിദ്യാർത്ഥികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ.ഓരോ ഗ്രൂപ്പിലെയും മികച്ച 5 വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഹിസ് എക്‌സലൻസി സമ്മാനിച്ചു.

ഗ്രൂപ്പ് 1 ലെ ജേതാവ് ന്യൂ മില്ലേനിയം സ്‌കൂളിലെ ജുബൽ ജോൺ ജോജി, രണ്ടാം സ്‌ഥാനം ചിന്മയി മണികണ്ഠൻ – ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, മൂന്നാം സ്‌ഥാനം ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ധ്രുവ് ടിനി ചന്ദ്, നാലാം സ്‌ഥാനം ഇബ്‌ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂളിലെ ഹൈക്ക മുഹമ്മദ് മഫാസ്, അഞ്ചാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള ആദില കുറുകതൊടിക .

ഗ്രൂപ്പ് 2 ലെ ജേതാവ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള എലീന പ്രസന്ന , രണ്ടാം സ്ഥാനം ദി ന്യൂ ഇന്ത്യൻ സ്‌കൂളിലെ ഒഇന്ദ്രില ഡെ, മൂന്നാം സ്ഥാനം ന്യൂ മില്ലേനിയം സ്‌കൂളിലെ ക്രിസ്റ്റി സ്റ്റീഫൻ, നാലാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലെ ശ്രീഹരി സന്തോഷ് , അഞ്ചാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള ദക്ഷ് പ്രവീൺ ഗാഥി .
.
ഗ്രൂപ്പ് 3-ലെ വിജയി സേക്രഡ് ഹാർട്ട് സ്‌കൂളിലെ എറിക്ക സിയോണ ഗോൺസാൽവസ്, രണ്ടാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള അയന ഷാജി മാധവൻ , മൂന്നാം സ്ഥാനം ഏഷ്യൻ സ്‌കൂളിലെ കൃഷ്ണ അനിൽ കുമാർ, നാലാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള ദിയ ഷെറിൻ, അഞ്ചാം സ്ഥാനം. ഏഷ്യൻ സ്കൂളിലെ അന്ന തെരേസ് സിജോ.

ഗ്രൂപ്പ് 4-ലെ വിജയി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള ശിൽപ സന്തോഷ്, രണ്ടാം സ്ഥാനം ഏഷ്യൻ സ്‌കൂളിലെ ശ്രേയസ് എംഎസ്, മൂന്നാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലെ സ്വാതി സജിത്ത്, നാലാം സ്ഥാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ നിന്നുള്ള അൻലീൻ ആന്റണി മഴുവെഞ്ചേരിൽ , അഞ്ചാം സ്ഥാനം. ഏഷ്യൻ സ്കൂളിൽ നിന്നുള്ള ഫജർ ഫാത്തിമ.

ഗ്രൂപ്പ് അഞ്ചിലെ വിജയി വികാസ് കുമാർ ഗുപ്ത, രണ്ടാം സ്ഥാനം നിതാഷ ബിജു, മൂന്നാം സ്ഥാനം ഭൂപേന്ദ്ര പഥക് എന്നിവരാണ്.

വിജയികളുടെ എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2024-ലെ വാൾ, ഡെസ്‌ക്‌ടോപ്പ് കലണ്ടറുകളിൽ പ്രസിദ്ധീകരിക്കും, ഈ കലണ്ടറുകൾ 2023 ഡിസംബർ 29-ന് പുറത്തിറങ്ങും.

2009-ൽ ആരംഭിച്ചത് മുതൽ ഈ സ്പെക്ട്രയെ പിന്തുണയ്ക്കുന്ന ഫേബർ കാസ്റ്റൽ ആയിരുന്നു ഇവന്റിന്റെ ടൈറ്റിൽ സ്പോൺസർ.

മറ്റ് വിലപ്പെട്ട സ്പോൺസർമാർ മലബാർ ഗോൾഡ്, അൽ നമാൽ ഗ്രൂപ്പ്; BKG ഹോൾഡിംഗ്, CA ചാപ്റ്റർ ബഹ്‌റൈൻ, ദി ന്യൂ ഇന്ത്യൻ സ്‌കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ദേവ്ജി ഗ്രൂപ്പ്, വിൻ ടെക്‌നോളജി, മെഗാ മാർട്ട്, മുഹമ്മദ് ജലാൽ ആൻഡ് സൺസ്, സിറ്റ്‌കോ ലൈറ്റിംഗ്, ദി ഇന്ത്യൻ സ്‌കൂൾ, ഹെൽത്ത്മാറ്റിക്‌സ്, ഇന്ത്യൻ ഡിലൈറ്റ്‌സ്, സ്റ്റീൽമാർക്ക്, കിംസ് ഹെൽത്ത് , ജെ എ സയാനി സൺസ് WLL, P ഹരിദാസ് സൺസ് Co WLL, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ; പാലസ് ഇലക്ട്രോണിക്സ്, ഡാന്യൂബ്, സ്കൈ ഷെൽ ഇന്റർനാഷണൽ, മെഡ്മെൻ, അൽ ജാസിറ, അൽ ഹിലാൽ, മുഹമ്മദ് അഹമ്മദി കമ്പനി, എൽഐസി ഇന്റർനാഷണൽ, ആവിസ് , ഗ്ലോബൽ റിമോട്ട്, ജോയ് ആലുക്കാസ്, ആസ്റ്റർ മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, വായു മീഡിയ, ബഹ്റൈൻ ഫിനാൻസിങ് കമ്പനി, ബ്ലൂഡോട്ട്, എൻഎസ്എച്ച് ഗ്രൂപ്പ്, ഇന്ത്യ ഗേറ്റ്, ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ , മൂർ സ്റ്റീഫൻസ്, എഫ്ഐഐടിജെഇഇ, ഗൾഫ് ഡെയ്‌ലി ന്യൂസ്, ഡെയ്‌ലി ട്രിബ്യൂൺ, ഗൾഫ് മാധ്യമം കൂടാതെ നിരവധി വ്യക്തിഗത ദാതാക്കൾ.

മത്സരത്തിൽ നിന്നുള്ള മൊത്തം വരുമാനം, പ്രതിമാസം BD125-ൽ താഴെ വേതനം ലഭിക്കുന്ന, ബഹറിനിൽ മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ഉള്ള ഒരു കുടുംബക്ഷേമ നിധിയിലേക്ക് പോകുന്നു. പദ്ധതി പ്രകാരം, മരിച്ച ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ നിധി ₹1,00,000 (ഒരു ലക്ഷം രൂപ) ധനസഹായം നൽകും. പദ്ധതി ആരംഭിച്ചത് മുതൽ നൂറുകണക്കിന് കുടുംബങ്ങളെ പിന്തുണച്ചിട്ടുണ്ട്. ആരും നിർഭാഗ്യകരമായ ദുരന്തത്തിനോ ജീവഹാനിക്കോ ഇരയാകരുതെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെങ്കിലും, അപ്രതീക്ഷിതമായ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങകാൻ എക്കാലവും ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment