കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു; മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും

  • Home-FINAL
  • Business & Strategy
  • കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു; മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു; മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും


കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

ശനിയാഴ്ച വൈകിട്ട് ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക  നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു.  നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു.. പരുക്കേറ്റവരെല്ലാം വിദ്യാർഥികളാണെന്നാണ് വിവരം.

Leave A Comment