നവഭാരത് ബബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • നവഭാരത് ബബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നവഭാരത് ബബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


നവഭാരത് ബഹറിനിന്റെ തമിഴ് ഘടകത്തിന്റെ നേതൃത്വത്തിൽ മുഹറഖ് കിംങ്ങ് അഹമദ് മെഡിക്കൽ കോളേജ്ജിൽ രക്തദാന ക്യാമ്പ് നടന്നു. കേരള, ആന്ധ്രാപ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യൻ, ഘടകങ്ങളിലെ ഒട്ടനവധി പേർ പങ്കെടുത്തു. പുണ്യ മാസത്തിൽ സഹജീവി കാരുണ്യത്തിന്റെ സന്ദേശം നൽകി കൊണ്ട് ജീവദാനം തന്നെയാണ് രക്തദാനം എന്ന് നവഭാരത് ന്റെ രക്ഷാധികാരിയായ പ്രദീപ് ജീ സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചു. ജീവിക്കുന്ന ഇടങ്ങളിലെ സമൂഹത്തിന് തങ്ങളാൽ കഴിയുന്ന . സേവനങ്ങൾ ചെയ്യുന്ന ഭാരതീയർ ഏതൊരു രാജ്യക്കാരനും മാതൃകയാണെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി റിതു ജീ ഓർമ്മപ്പെടുത്തി. വരും നാളുകളിലും കേരളാ , തമിഴ്, ആന്ധ്ര പ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യ ഘടകങ്ങളും സമാന രീതിയിലുള്ള സേവാ പ്രവർത്തനങ്ങൾ യോജിച്ച് ചെയ്യാമെന്ന് ഭാരവാഹികൾ തീരുമാനിച്ചു.

Leave A Comment