അൽറബിഹ് മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖ മനാമയിൽ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.

  • Home-FINAL
  • Business & Strategy
  • അൽറബിഹ് മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖ മനാമയിൽ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.

അൽറബിഹ് മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖ മനാമയിൽ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.


ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ എട്ടാമത്തേതും, മെഡിക്കൽ സെന്ററിൽ മേഖലയിലെ പ്രഥമ സംരംഭവുമായ അൽറബിഹ് മെഡിക്കൽ സെന്റർ എന്ന പുതിയ സ്ഥാപനം മനാമ ബസ് സ്റ്റാൻഡിന് മുൻവശത്തായി ഇന്ന്, ഏപ്രിൽ 7ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതലാണ് പ്രവർത്തനം ആരംഭിച്ചത്.മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു.സാധരക്കാരനക്കാർക്ക് ഉൾപ്പെടെ താങ്ങവുന്ന മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ അൽറബിഹ് മെഡിക്കൽ സെന്ററിൽ മുപ്പത്തി രണ്ടോളം വിദഗ്ദ്ധ ഡോക്ടർമാരു൦, നൂറിലധികം ആരോഗ്യ പരിപാലകരും, പരിചയ സമ്പന്നരായ മാനേജ്മെന്റ് ടീം അംഗങ്ങളുമാണ് പ്രവർത്തിക്കുന്നത്.

150ൽ പരം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം, 32 ൽ പരം ആരോഗ്യ പരിചരണ മുറികൾ, ഒരേ സമയത്ത് മുന്ന് നിലകളിലായി ആയിരത്തിൽപ്പരം ആളുകളെ ഉൾകൊള്ളാനുള്ള ഇരിപ്പിട സൗകര്യങ്ങളും,ആഴ്ച്ച്ചയിൽ എല്ലാ ദിവസവുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, റേഡിയോളജി ലേബർട്ടറി, സൗകര്യങ്ങൾ, കൂടാതെ ഇന്റേണൽ മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഡെന്റൽ, ഫിസിയോതെറാപ്പി, എമർജൻസി സൗകര്യങ്ങൾ , ഒരോ ഡിപ്പാർട്ടുമെന്റിലും ഓരോ വിദ്ദഗ്ദ്ധ ഡോക്ടർമാരുടെ സേവനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന് മിഡിലിസ്റ്റിൽ ബഹ്‌റിനു പുറമെ ആരോഗ്യ മേഖലയിൽ സൗദി അറേബ്യ , ഓമൻ ഇന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം കുവൈത്ത് , ഖത്തർ എന്നിവിടങ്ങളിലും ഉടൻ തന്നെ ഗ്രൂപ്പിന്റെ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടർക്കമിട്ടതായും മാനേജ്‌മെന്റ് അറിയിച്ചു.മെഡിക്കൽ സെന്ററിന്റെ മികച്ച രീതിയിലുള്ള പ്രവർത്തങ്ങൾക്ക് ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായും അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽസ് ചെയർമാൻ മുജീബ് അടാട്ടിൽ, ജനറൽ മാനേജർ നൗഫൽ അടാട്ടിൽ,മെഡിക്കൽ ഡയറക്ടർ ഡോ.അനസ് അൽ ജോസൻ എന്നിവർ പറഞ്ഞു.തുടർന്ന് നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളിൽ നിന്നുള്ള പ്രതിനിധികർ ,ബിസിനസ്സ് രംഗത്തെ പ്രമുഖർ, സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിന്നുള്ള മഹത്ത് വ്യക്തിത്വങ്ങൾ,രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ,തുടങ്ങിയവർ പക്കെടുത്തു.

Leave A Comment