ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ബഹ്റൈനിൽ അന്തരിച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാറാ റേച്ചൽ അജി വർഗ്ഗീസിന്റെ (14) മൃതദേഹം ഇന്നലെ മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ ഉച്ചയ്ക്ക് 1.45 മുതൽ 3മണിവരെ പൊതുദർശനത്തിന് വച്ചു.രാത്രി 8.45 ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് രാവിലെ 3.45ഓടെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിച്ച് സ്വദേശത്ത് കൊണ്ട് പോയി.സംസ്കാരം
പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏപ്രിൽ 10 ന് നടക്കും.
വ്യാഴാഴ്ച്ച വൈകിട്ട് കുട്ടിക്ക് ചെറിയ രീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.പിന്നീട് വെള്ളിയാഴ്ച്ച രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആബുലൻസ് എത്തിച്ച് സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മനാമയിൽ സ്റ്റഡിയോ നടത്തുന്ന അജി കെ.വർഗീസാണ് പിതാവ്, ബി.ഡി.എഫ് സ്റ്റാഫായ മഞ്ജു വർഗീസാണ് മാതാവ്.