സാറാറേച്ചൽ അജിവർഗ്ഗീസിന്റെ സംസ്കാരം ഏപ്രിൽ 10 ന് നടക്കും.

  • Home-FINAL
  • Business & Strategy
  • സാറാറേച്ചൽ അജിവർഗ്ഗീസിന്റെ സംസ്കാരം ഏപ്രിൽ 10 ന് നടക്കും.

സാറാറേച്ചൽ അജിവർഗ്ഗീസിന്റെ സംസ്കാരം ഏപ്രിൽ 10 ന് നടക്കും.


ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ​ദി​വ​സം ബഹ്റൈനിൽ അ​ന്ത​രി​ച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാ​റാ റേ​ച്ച​ൽ അ​ജി വ​ർ​ഗ്ഗീ​സി​ന്റെ (14) മൃ​ത​ദേ​ഹം ഇ​ന്നലെ മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ ഉ​ച്ചയ്ക്ക് 1.45 മു​ത​ൽ 3മണിവരെ പൊ​തു​ദ​ർ​ശ​നത്തിന് വച്ചു.രാത്രി 8.45 ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് രാവിലെ 3.45ഓടെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിച്ച് സ്വദേശത്ത് കൊണ്ട് പോയി.സംസ്‌കാരം
പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏപ്രിൽ 10 ന് നടക്കും.
വ്യാഴാഴ്ച്ച വൈകിട്ട് കുട്ടിക്ക് ചെറിയ രീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.പിന്നീട് വെള്ളിയാഴ്ച്ച രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആബുലൻസ് എത്തിച്ച് സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മനാമയിൽ സ്റ്റഡിയോ നടത്തുന്ന അജി കെ.വർഗീസാണ് പിതാവ്, ബി.ഡി.എഫ് സ്റ്റാഫായ മഞ്ജു വർഗീസാണ് മാതാവ്.

Leave A Comment