അർബുദ രോഗികൾക്ക് ബഹ്‌റൈൻ പ്രവാസിയായ ആറുവയസുകാരിയുടെ കാരുണ്യ സ്പർശം.

  • Home-FINAL
  • Business & Strategy
  • അർബുദ രോഗികൾക്ക് ബഹ്‌റൈൻ പ്രവാസിയായ ആറുവയസുകാരിയുടെ കാരുണ്യ സ്പർശം.

അർബുദ രോഗികൾക്ക് ബഹ്‌റൈൻ പ്രവാസിയായ ആറുവയസുകാരിയുടെ കാരുണ്യ സ്പർശം.


മനാമ:ആറു വയസ്സുകാരി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് മുടി കൈമാറിയത്. ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായാണ് ജെയ്ൽ. കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തമായി മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ ഈ കാരുണ്യ പ്രവൃത്തിയിലൂടെ കഴിയും.

ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന ക്യാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞിരുന്നു. അതിനാലാണ് മുടി ദാനം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. സമൂഹവുമായി കൈകോർത്ത് കാൻസർ രോഗികളെ പിന്തുണയ്ക്കാനും, ലോകത്തെ അഭിമുഖീകരിക്കാൻ അവർക്കു ആത്മവിശ്വാസം നൽകാനും ഈ പ്രവൃത്തിയിലൂടെ കഴിയും. അവർക്കു ഇത്തിരി സന്തോഷമേകാൻ ഈ അവസരം നൽകിയതിനു ഞാൻ ദൈവത്തിന് നന്ദി പറയുന്നു എന്നും ബഹ്‌റൈനിലെ കാൻസർ സൊസൈറ്റിക്ക് വേണ്ടി മുടി ദാനം ചെയ്യുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജെയ്ൽ പട്രീഷ്യ പറഞ്ഞു.”

തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളും ബഹ്റൈനിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളായ രാജാ സിംഗ് ജപകുമാറിന്റെയും ഇൻബവതാനി ജയ കൗസല്യയുടെയും മകളാണ് ജെയ്ൽ പട്രീഷ്യ. സഹോദരൻ ആർ.ഫിനിയാസ് ഇന്ത്യൻ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ തന്റെ മുടി നീട്ടി വളർത്തിയിരുന്നതായും 2019 നു ശേഷം ഒരിക്കലും മുടി മുറിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.
“ചെറുപ്പ൦ മുതൽ തന്നെ ഈ കാരുണ്യ പ്രവൃത്തിയുടെ പ്രാധാന്യം മകൾ മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അത്തരം ഉദാത്തമായ കാരുണ്യ പ്രവർത്തനങ്ങൾ പതിവായി ചെയ്യുന്ന ചില ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും പ്രചോദനവും ലഭിച്ചുവെന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ മാനേജ്മെന്റിനെ അഭിനന്ദിക്കുന്നതായും ജെയ്ൽ പട്രീഷ്യയുടെ മാതാപിതാക്കളും പറഞ്ഞു:.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിദ്യാർത്ഥിനിയുടെ ഉദാത്തമായ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.

Leave A Comment