അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.

  • Home-FINAL
  • Business & Strategy
  • അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.


ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കും.

ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.

Leave A Comment