ഇന്ത്യയിലേക്കുള്ള വിമാനയാത്ര പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ

  • Home-FINAL
  • Business & Strategy
  • ഇന്ത്യയിലേക്കുള്ള വിമാനയാത്ര പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ

ഇന്ത്യയിലേക്കുള്ള വിമാനയാത്ര പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ


ന്യൂഡൽഹി: പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് എയര്‍ ഇന്ത്യ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോള്‍ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.

മറ്റു ആർടിപിസിആർ പരിശോധന, എയർസുവിധ രജിസ്ട്രേഷൻ തുടങ്ങിയ നിർദേശങ്ങളൊന്നും എയർ ഇന്ത്യ നൽകിയിട്ടില്ല എന്നത് ആശ്വാസകരമാണ്. വാക്സിനെടുക്കണമന്നും, മാസ്ക് ധരിക്കണമെന്നും യാത്രയിൽ സാമൂഹിക അകലം പാലിക്കണമെന്നും മാത്രമാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്.

യാത്രക്കാർക്കിടയിൽ സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടായിരിക്കുമോ എയർ ഇന്ത്യ ബോഡിംഗ് അനുവദിക്കുക എന്നത് വ്യക്തമല്ല. മറ്റു രാജ്യങ്ങളിലുള്ള യാത്രക്കാർക്ക് ഇത് വരെ യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടില്ല.

ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡിന്റെ ഒമിക്രോൺ വകഭേതമായ ബിഎഫ് 7 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇന്ത്യയിൽ നാല് പേരിൽ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അവരെല്ലാം സുഖംപ്രാപിച്ചിട്ടുണ്ട്. എങ്കിലും കർശനമായ സുരക്ഷ നടപടികൾ ഇന്ത്യയിലും ആരംഭിച്ചിട്ടുണ്ട്.

യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെവിടെയും ഇത് വരെ പുതിയ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളില്ല. അതിനാൽ തന്നെ വിമാനയാത്രക്കാർക്ക് കൂടുതൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Comment