വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ വീഴ്ത്തി.

  • Home-FINAL
  • Business & Strategy
  • വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ വീഴ്ത്തി.

വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ വീഴ്ത്തി.


കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്.

ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കലിയുഷ്നി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ.പി.രാഹുലും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഒഡീഷ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങ്. പ്രതിരോധത്തില്‍ നരേന്ദര്‍ ഗെലോട്ട്, കാര്‍ലോസ് ഡെല്‍ഗോഡോ, സഹില്‍ പന്‍വര്‍ എന്നിവര്‍. മധ്യനിരയില്‍ ഒസാമ മാലിക്, റെയ്നിയെര്‍ ഫെര്‍ണാണ്ടസ്, തോയ്ബ സിങ്, ഐസക് ചാക്ചുവാക്. മുന്നേറ്റത്തില്‍ വിക്ടര്‍ റോഡ്രിഗസ്, നന്ദ

Leave A Comment