ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.


2022 ന്റെ ആദ്യ പകുതിയിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 3 ദശലക്ഷം യാത്രക്കാർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി കടന്നുപോയതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ എയർപോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം അറിയിച്ചു.ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെയും ജോലിക്കാരുടെയും ബാഗേജുകളുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളത്തിൽ ഈ വർഷം യാത്രക്കാർ വർധിച്ചതിൽ എല്ലാവരും അഭിമാനിക്കുന്നു എന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫല പറഞ്ഞു.

Leave A Comment