തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ക്യാപയിൻ നാളെ ( 06 -10- 2022 വ്യാഴം )നടക്കും.

  • Home-FINAL
  • Business & Strategy
  • തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ക്യാപയിൻ നാളെ ( 06 -10- 2022 വ്യാഴം )നടക്കും.

തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ക്യാപയിൻ നാളെ ( 06 -10- 2022 വ്യാഴം )നടക്കും.


മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു “തണലാണ് പ്രവാചകൻ” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കേമ്പയിൻ പ്രചാരണ ഉദ്‌ഘാടനം വ്യാഴ്ച ( 06 -10-2022) വൈകീട്ട് 8 മണിക്ക് സെഗയ്യയിലെ കെ.സി.എ ഹാളിൽ വെച്ച് നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. പ്രവാചകന്റെ ജീവിതവും സന്ദേശവും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ പരിചയപ്പെടുത്തുക എന്നതാണ് കേമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഫ്രന്റ്‌സ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് തുടങ്ങിയവർ സംബന്ധിക്കും.

കാംപയിൻ കാലയളവിൽ സംവാദ സദസ്സുകൾ, സെമിനാർ, ഗൃഹ സമ്പർക്കങ്ങൾ, ടേബിൾടോക്ക്, വനിതാ ചർച്ചാ സദസ്, ടീൻസ് സംഗമം, ഇൻസ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീൻസ് മോട്ടിവേഷൻ പരിപാടി, ഏരിയാ കുടുംബ സംഗമങ്ങൾ അയൽക്കൂട്ടങ്ങൾ, ഫ്‌ളാറ്റ് സംഗമങ്ങൾ, എക്സിബിഷൻ, സമാപന സമ്മേളനം എന്നീ പരിപാടികളും നടക്കും.

കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും 35672780, 33373214, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കേമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ അറിയിച്ചു.

Leave A Comment