പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസിന്റെ നേതൃത്വത്തിലാണ് മനാമ സൂഖിൽ 10 ദിവസത്തെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് . സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് ‘മനാമയിലേക്ക്’ എന്ന പ്രമേയത്തിൽ പരിപാടികൾ ഒരുക്കുന്നത്.
ബഹ്‌റൈന്റെ പാരമ്പരാഗത തനത് കരകൗശലങ്ങൾ കുട്ടികൾക്കും യുവതലമുറക്കും ഒരു പോലെ പരിചയപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ശിൽപശാലകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ബഹ്‌റൈനിൽ തലമുറകളായി കൈമാറി വന്ന കളികൾ, സംഗീതം എന്നിവയുമായാണ് പരിപാടികൾ നടക്കുക
കുട്ടികളുടെ പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കു൦ . സെപ്റ്റംബർ 22 മുതൽ 24 വരെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പാവകളിയു൦ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രായക്കാരായ സന്ദർശകരെ ആകർഷിക്കും വിധമാണ് പരിപാടികളാണ് ഓർക്കിയിട്ടുള്ളത് എന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ.നാസർ ഖാഇദി പറഞ്ഞു.