കേരളത്തിൽ യൂ ഡി എഫ് ന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം; വി കെ ശ്രീകണ്ഠൻ എം പി

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ യൂ ഡി എഫ് ന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം; വി കെ ശ്രീകണ്ഠൻ എം പി

കേരളത്തിൽ യൂ ഡി എഫ് ന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം; വി കെ ശ്രീകണ്ഠൻ എം പി


മനാമ : കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണ് നിലവിൽ ഉള്ളത് എന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ അഭിപ്രായപെട്ടു.ഒഐസിസി ദേശീയ കമ്മറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ ജനം പൊറുതിമുട്ടി ഇരിക്കുവാണ്. തൃക്കാക്കര, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ സർക്കാരിനെ എത്ര മാത്രം വെറുത്തു എന്നുള്ളതിന് ഉള്ള തെളിവാണ്. ചിട്ടയായ പ്രവർത്തനം മൂലം നമുക്ക് ഏത് മണ്ഡലവും വിജയിക്കാൻ സാധിക്കും. പാലക്കാട്‌ മണ്ഡലത്തിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ലഭിച്ചത്. എന്നും വി കെ ശ്രീകണ്ഠൻ എം പി അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, ശ്രീധർ തേറമ്പിൽഎന്നിവർ പ്രസംഗിച്ചു ഒഐസിസി നേതാക്കളായ ഷമീം കെ സി, ചെമ്പൻ ജലാൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, മിനിറോയ്, അലക്സ്‌ മഠത്തിൽ, ജാലിസ് കെ കെ, രജിത് മൊട്ടപ്പാറ,ഷിബു ബഷീർ,രഞ്ജൻ കേച്ചേരി, മുനീർ യൂ വി, ഷീജ നടരാജൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment