ബഹ്റൈനില്‍ വാഹനാപകത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനില്‍ വാഹനാപകത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

ബഹ്റൈനില്‍ വാഹനാപകത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.


മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം വെളളയുർ സ്വദേശിയായ ജഗൻ വാസുദേവന്‍, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരുടെ മൃതദേഹമാണ് സൽമാനിയ ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വെച്ചത്. അകാലത്തിൽ പൊലിഞ്ഞ യുവാക്കളുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപ്പേരാണ് ഒഴുകിയെത്തിയത്. മലയാളികളായ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടുള്ള ഒമാൻ എയറിലും ,തെലുങ്കാന സ്വദേശിയുടെ മൃതദേഹം ഗൾഫ് എയറിലും നാട്ടിലെത്തിക്കും.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുകയായിരുന്ന കാർ ഹൈവേയില്‍വെച്ച് അപകടത്തിൽപ്പെട്ടത്.

Leave A Comment