ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.

  • Home-FINAL
  • GCC
  • Saudi
  • ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.

ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.


ത്വവാഫ് ഉംറയുടെ സ്തംഭങ്ങളിലൊന്നാണെന്നും അതിനാൽ തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്നും ഉണർത്തി മന്ത്രാലയം. തീർഥാടനത്തിനെത്തുന്നവർക്ക് 10 നിർദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.ഉംറയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ത്വവാഫ് ചെയ്യുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്. തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും സുഗമമായി ചെയ്യുക. നടത്തത്തിനിടയിൽ നിൽക്കാതിരിക്കുക. തീർഥാടകരിൽ നിന്ന് അകന്ന് നിന്ന് പ്രാർത്ഥിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് അനുയോജ്യമായ നിലയിൽ ത്വവാഫ് നിർവ്വഹിക്കണമെന്ന് മന്ത്രാലയം ആവശ്യപെട്ടു.

ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി - ഹജ്ജ്, ഉംറ മന്ത്രാലയം | Ten lakh pilgrims allowed to perform Hajj this year | Madhyamam

കൂട്ടിമുട്ടിയുണ്ടാകാൻ സാധ്യതയുള്ള ശാരീരിക അപകടങ്ങൾ ഒഴിവാക്കാനായി തീർത്ഥാടകന്റെ പാത മാറാതെ കണക്കിലെടുക്കണമെന്നും കാലുകളുടെ ചലനം നിയന്ത്രിക്കണമെന്നും പ്രാർത്ഥിക്കുമ്പോൾ കൈകൾ ചേർത്തുവയ്ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മിതമായ ശബ്ദത്തിൽ പ്രാർത്ഥിക്കുക, ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക, ഫോട്ടോഗ്രാഫിയിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ ശാന്തത പകരാൻ സഹായിക്കുന്ന പെരുമാറ്റങ്ങൾ പാലിക്കാൻ മന്ത്രാലയം തീർഥാടകരോട് ആഹ്വാനം ചെയ്തു.

Leave A Comment