കൊച്ചിൻ കലാഭവൻറെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനമാരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • കൊച്ചിൻ കലാഭവൻറെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനമാരംഭിച്ചു.

കൊച്ചിൻ കലാഭവൻറെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനമാരംഭിച്ചു.


ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക്, സുംബാ ഡാൻസ് എന്നിവയിൽ പരിശീനത്തിനുള്ള സൗകര്യവുമായാണ് കരയാംപറമ്പ് എളവൂർ കവലയ്ക്ക് സമീപമുള്ള സ്പ്രിംഗ്ഫീൽഡ് കെട്ടിടത്തിൻറെ ഒന്നാം നിലയിൽ കൊച്ചിൻ കലാഭവന്റെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഫ്രാഞ്ചൈസിന്റെ ഔപചാരികമായ ഉദ്ഘാടനം അങ്കമാലി എംഎൽഎ . റോജി എം ജോൺ നിർവഹിച്ചു. കൊച്ചിൻ കലാഭവൻ പ്രസിഡണ്ട് ഫാദർ ചെറിയാൻ വിശിഷ്ട അതിഥിയായി. കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ അലി അക്ബർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ, വാർഡ് മെമ്പർ റോയ് ഗോപുരത്തിങ്കൽ, ടി എം വർഗീസ്, പൗലോസ് പള്ളിപ്പാടൻ, . വർഗീസ് തരിയൻ, കെ ഡി വർഗീസ്, ജേക്കബ് തലപ്പിള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഓപ്പറേഷൻസ് ഡയറക്ടർ പി വി മാത്തുക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി മേരി ജോസഫ് സ്വാഗതം പറഞ്ഞു. നിലവിൽ ചെറിയ രീതിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഈ കലാ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9995208614/9539958201 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave A Comment