യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം.

  • Home-FINAL
  • Business & Strategy
  • യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം.


യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം. യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനം. രൂക്ഷവിമർശനവുമായി ഐ ഗ്രൂപ്പും സുധാകരൻ അനുകൂലികളുമാണ് രംഗത്തെത്തിയത്.

എൻഎസ് നുസൂറിന്റെയും എസ്എം ബാലുവിന്റെയും സസ്‌പെൻഷൻ പിൻവലിക്കാത്തതിലും വിമർശനം ഉണ്ടായി. നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസഥാന കമ്മിറ്റി വിമർശിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മറ്റിയിൽ ഷാഫി വ്യക്തമാക്കി. കെ ശബരിനാഥനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു.

Leave A Comment