ലൂണയുടെ കിടിലൻ ഫിനിഷ്; കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ.

  • Home-FINAL
  • Business & Strategy
  • ലൂണയുടെ കിടിലൻ ഫിനിഷ്; കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ.

ലൂണയുടെ കിടിലൻ ഫിനിഷ്; കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ.


കൊച്ചി: ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഗോള്‍രഹിത സമനില പാലിക്കുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അലസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. ഏഴാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ താരം അലക്‌സ് ലിമയുടെ ഗോളിലേക്കുള്ള ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭസുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.
11-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോ നല്‍കിയ ക്രോസില്‍ നിന്നുള്ള അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. ഉടന്‍ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി.
42-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് രക്ഷപ്പെടുത്തി.

Leave A Comment