തുർക്കി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ ബഹ്‌റൈൻ അവലപിച്ചു.ഇസ്ലാമോഫോബിയ പരത്താനുളള ശ്രമങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതചിഹ്നങ്ങൾക്കും എതിരായ ലംഘനങ്ങൾ തടയാനും രാജ്യങ്ങൾ, മതങ്ങൾ, എന്നിവയ്‌ക്കിടയിൽ സമാധാനം, സഹിഷ്ണുത, പരസ്പര ബഹുമാനം, , സഹവർത്തിത്വം എന്നിവയുടെ സംസ്‌കാരം സ്ഥാപിക്കുന്നതിൽ ക്രിയാത്മകമായ സഹകരണം പ്രോത്സാഹിപ്പിക്കാനും ബഹ്റൈൻ ആഹ്വാനം ചെയ്തു. അതോടൊപ്പം ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. . ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും പ്രതിഷേധം അറിയിച്ചു. സ്വീഡിഷ് സർക്കാരിന്റെ അനുമതിയോടെയാണ് സംഭവം നടന്നതെന്നാണ് സംഘടനയുടെ ആരോപണം.വെളളിയാഴ്ചയാണ് സ്‌റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ റാസ്മസ് പലുദാൻ എന്ന ചെറുപ്പക്കാരൻ ഖുറാൻ കത്തിച്ചത്. തുർക്കി അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. പോലീസിന്റെ അനുമതിയോടെയാണ് താൻ ഇത് ചെയ്തതെന്നും അയാൾ അവകാശപ്പെട്ടതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.