അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം; ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു.

  • Home-FINAL
  • Business & Strategy
  • അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം; ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു.

അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം; ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു.


റിയാദ്: അമിതാഭ്​ ബച്ചന്​ സൗദി അറേബ്യയുടെ ആദരം. ‘ജോയ്​ അവാർഡ്​’ സമ്മാനിച്ചു. വിവിധ രംഗങ്ങ​ളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്​ അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച്​ ഏർപ്പെടുത്തിയ പുരസ്​കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്​ച രാത്രി റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്​​​​.

ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ്​ അവാർഡാണ്​ ബോളിവുഡിന്‍റെ ബിഗ്​ ബി ഏറ്റുവാങ്ങിയത്​. അറബ്​ ലോകത്തെയും അന്താരാഷ്​ട്ര തലത്തിലെയും പ്രശസ്​ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും മറ്റ്​ കലാകാരന്മാരും കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും വർണശബളവും പ്രൗഢവുമായ അന്തരീക്ഷത്തിൽ അതിന്​ സാക്ഷ്യം വഹിച്ചു.

സമഗ്ര സംഭാവനക്കുള്ള രണ്ടാമത്തെ പുരസ്​കാരം ഏറ്റുവാങ്ങിയത്​ ഹോളിവുഡ്​ സംവിധായകൻ മൈക്കിൾ ബേക്കാണ്​. ​ജനപ്രിയ കലാകാരനുള്ള അവാർഡ്​ സൗദി ഗായകൻ അബ്​ദുൽ മജീദ്​ അബ്​ദുല്ല, മികച്ച പുരുഷ കായിക പ്രതിഭക്കുള്ള പുരസ്​കാരം മൊറോക്കൻ ഫുട്​ബാൾ താരം അഷ്​റഫ്​ ഹാകിമി, ഈ വർഷത്തെ ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്​കാരം യു.എസ്​ കൊളമ്പിയൻ നടി സോഫിയ വെർഗാര എന്നിവർക്കും സമ്മാനിച്ചു.

Leave A Comment