സന്തോഷ് ട്രോഫി സൗദിയിലേക്ക്. ഇന്ത്യയും -സൗദിയും ധാരണാപത്രത്തിൽ ഒപ്പിട്ടു.

  • Home-FINAL
  • Business & Strategy
  • സന്തോഷ് ട്രോഫി സൗദിയിലേക്ക്. ഇന്ത്യയും -സൗദിയും ധാരണാപത്രത്തിൽ ഒപ്പിട്ടു.

സന്തോഷ് ട്രോഫി സൗദിയിലേക്ക്. ഇന്ത്യയും -സൗദിയും ധാരണാപത്രത്തിൽ ഒപ്പിട്ടു.


റിയാദ്: ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കടല്‍ കടക്കുന്നു. 2023 ലെ സന്തോഷ്‌ ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങൾ സഊദിയിൽ നടത്താനാണ് ആലോചിക്കുന്നത്.ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സഊദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞു.

2023 ഫെബ്രുവരിയിലാകും സഊദിയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ വളര്‍ച്ചയാണ് ഇതെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ വിശേഷിപ്പിച്ചത്.

കരാർ ഒപ്പിട്ട സൗദി ഫുട്ബോൾ ഫെഡറേഷന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ ഫുട്ബോളുമായി ബന്ധം ശക്തമാക്കാനും ടൂര്‍ണമെന്‍റിലൂടെ അവസരം ലഭിക്കുമെന്ന് എഐഎഫ്‌എഫ് പ്രസ്താവിച്ചു.നിലവിൽ കേരളം ആണ് സന്തോഷ് ട്രോഫി ജേതാക്കൾ. മലപ്പുറം മഞ്ചേരിയിൽ വെച്ച് നടന്ന ഫൈനലിൽ വെസ്റ്റ് ബംഗാളിനെയായിരുന്നു കേരളം തോൽപ്പിച്ചത്.

Leave A Comment