റിപ്പബ്ലിക്ക് ഡേ : വിചാര സദസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • റിപ്പബ്ലിക്ക് ഡേ : വിചാര സദസ് സംഘടിപ്പിച്ചു

റിപ്പബ്ലിക്ക് ഡേ : വിചാര സദസ് സംഘടിപ്പിച്ചു


ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി റിഫ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. സിത്ര ഐ സി എഫ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

ഭരണഘടന ; നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് അവതരണങ്ങളാണ് വിചാരസദസ്സിലെ പ്രധാന വിഭവങ്ങളാ യിരുന്നത്.പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ചുള്ള ഉണർത്തലായി മാറി. യഥാക്രമം സലാഹുദ്ധീൻ അയ്യൂബി പള്ളിയത്ത്, ഷബീർ വടക്കാഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി.

റിഫ സോൺ ചെയർമാൻ സ്വാലിഹ് ലത്വീഫിയുടെ അധ്യക്ഷതയിൽ കലാലയം സെക്രട്ടറി ഹാരിസ് ആമുഖ ഭാഷണം നടത്തി. അബ്ദുൽ റഷീദ് തെന്നല ഉത്ഘാടനം നിർവഹിച്ചു. നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, ജനറൽ സെക്രെട്ടറി അഷ്‌റഫ് മങ്കര, ശിഹാബുദ്ധീൻ പരപ്പ, വാരിസ് നല്ലളം എന്നിവർ വിഷയത്തിൽ ഇടപെട്ടു സംസാരിച്ചു.

സോൺ വിസ്‌ഡം സെക്രട്ടറി ഇർഷാദ് സ്വാഗതവും ജനറൽ സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു.

 

 

Leave A Comment