മനാമ: ആലപ്പുഴ മാവേലിക്കര ഇരവൻകര മധുസുതൻ നായർ (69) ആണ് മരിച്ചത്. 45 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം ഷഹീൻ അലി-അൽ ജലാഹിമ എന്ന കമ്പനിയിൽ സെയിൽസ്മാനായിപ്രവർത്തിച്ച് വരികയായിരുന്നു. ശ്രീദേവിയാണ് ഭാര്യ. മകൻ: ഗണേഷ്. മരുമകൾ: അനീഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.