ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകരായ കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ്, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് ചികിത്സാസഹായ ഫണ്ട് കൈമാറി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകരായ കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ്, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് ചികിത്സാസഹായ ഫണ്ട് കൈമാറി

ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകരായ കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ്, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് ചികിത്സാസഹായ ഫണ്ട് കൈമാറി


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂരിലെ റഫീഖിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഗഫൂർ മയ്യന്നൂരിന് കൈമാറി.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്ക് നാൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായവർക്ക് അത്താണി ആവുക എന്നത് ദൈവികമായ ജീവകാരുണ്യ പ്രവർത്തനം ആണെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് കഴിഞ്ഞ നാലു വർഷങ്ങളായി നിരവധി സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട് എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, സിബി കുര്യൻ തോമസ് എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദിഖ് പയ്യോളി, സിബി കുര്യൻ തോമസ്, സാന്ദ്ര, എന്നിവർക്കും,ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് നന്ദി അറിയിച്ചു.

Leave A Comment