ബഹ്റൈൻ നവകേരള ദുരിതാശ്വാസ സഹായം നൽകി

ബഹ്റൈൻ നവകേരള ദുരിതാശ്വാസ സഹായം നൽകി


സിറിയയിലും തുർക്കിയിലും ഭൂകമ്പം മൂലം ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ നവകേരള പ്രവർത്തകർ സമാഹരിച്ച വസ്ത്രങ്ങൾ അടങ്ങിയ വസ്തുക്കൾ സിറിയൻ എംബസി അധികൃതർക്ക് കൈമാറി. സിറിയൻ കോൺസുലർ ഖാലിദ് പട്ടാൻ സാധനങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ ജനതയുടെ സ്നേഹത്തിനും കരുതലിനും നന്ദി പറയുകയും എന്നും ഇന്ത്യക്കാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് സിറിയൻ ജനതയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ലോക കേരളാ സഭാംഗം ഷാജി മൂതല, ബഹ്റൈൻ നവകേരള സെക്രട്ടറി എ.കെ.സുഹൈൽ,എസ്. വി.ബഷീർ,ജേക്കബ് മാത്യു, അസിസ് ഏഴംകുളം, ഇ.പി.അബ്ദുൾ റഹ്മാൻ , അഷ്റഫ് കുരുത്തോലയിൽ , ജാൽവിൻ ജോൺസൺ, അബ്ദുൾ കലാം തുടങ്ങിയവർ പങ്കെടുത്തു. ബി.എൻ.കെ.യുടെ ഈ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും കേന്ദ്ര എക്സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തുന്നു.

Leave A Comment