കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു.

കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു.


കണ്ണൂർ: കണ്ണൂർ ഉൾപ്പെടെയുള്ള നോൺമെട്രോ നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡൽഹി സർവീസ് നിർത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സർവീസ് താത്‌കാലികമായി അവസാനിപ്പിച്ചത്. ലയനനടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ആദ്യം ആഴ്ചയിൽ മൂന്നുദിവസമായിരുന്നു കണ്ണൂർ-ഡൽഹി സർവീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയർത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു.

Leave A Comment