ബഹ്‌റൈൻ ദേശീയ കായിക ദിന൦; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് നവഭാരത് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ദേശീയ കായിക ദിന൦; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് നവഭാരത് ബഹ്‌റൈൻ

ബഹ്‌റൈൻ ദേശീയ കായിക ദിന൦; വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് നവഭാരത് ബഹ്‌റൈൻ


ബഹ്‌റൈൻ ദേശീയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് നവഭാരത് ബഹ്‌റൈൻ , ഗോപിനാഥ് മെമ്മോറിയൽ ട്രോഫിക്കു വേണ്ടി തെലുങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അൽ നജ്മ ക്ലബ്ബിൽ നടന്ന വാർഷിക സ്പോർട്സ് ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് തിളക്കമേറി. വിവിധ മത്സര ഇനങ്ങളിൽ തെലുങ്ക് യൂണിറ്റ്,കേരള യൂണിറ്റ്, തമിഴ് യൂണിറ്റ്, കർണ്ണാടക യൂണിറ്റ്, ഉത്തരേന്ത്യ യൂണിറ്റിലെ കുട്ടികളുടെയും സ്ത്രീകളുടെയും , പുരുഷൻമാരുടേയും  മത്സരങ്ങൾ നടക്കുകയും വിജയികൾക്ക് മെഡലും ഗ്രൂപ്പുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. കായിക മേളയിൽ ബഹറിനിലെ എവിഎം കളരി സംഘത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായിരുന്നു.രാവിലെ 7.30 ന് തുടങ്ങിയ മത്സരങ്ങൾ വൈകിട്ട് 5.30 വരെ നീണ്ടു നിന്നു.

സമാപന ചടങ്ങിൽ എവറസ്റ്റ് മെക്കാനിക്കൽ ഉടമ രാജു വൻഗ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.നവഭാരത് കേരള ഗ്രൂപ്പിന്റെ ഫുട്ബോൾ ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്ത എ ഡബ്ല്യൂ ഹോട്ടൽ ഗ്രൂപ്പ് ഡയറക്ടർ വില്യംസ് ജോർജ്ജ് ജേഴ്‌സി പ്രകാശനം ചെയ്തു. സായി കുമാറും, വിവിധ യൂണിറ്റ്കളുടെ സ്പോർട്സ് സെക്രട്ടറിമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment