തൻ്റെ 10 വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ തൃശ്ശൂർ കുടുംബത്തിലെ സജീവ പ്രവർത്തകനും അംഗവുമായ രാജീവിന് ബി.ടി.കെ കുടുബാഗംങ്ങൾ സ്നേഹോപഹാരം ആൻഡലസ് ഗാർഡനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കൈമാറി.പരിപാടിയിൽ ബഹ്റൈൻ തൃശ്ശൂർ കുടുംബം സ്ഥാപക അംഗംങ്ങളും , എക്സിക്യൂട്ടിവ് അംഗംങ്ങളും അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ആശ൦സകൾ നേർന്ന് സംസാരിച്ചു.നാട്ടിൽ ആയാലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ബി.ടി.കെയുടെ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും രാജിവ് ഉറപ്പ് നൽകി.