ബഹ്ററൈൻ മീഡിയ സിറ്റി യൂണികോ ശ്രാവണ മഹോത്സവം 2022ന്റെ സമാപനം അല്പസമയത്തിനകം നടക്കും .

  • Home-FINAL
  • Business & Strategy
  • ബഹ്ററൈൻ മീഡിയ സിറ്റി യൂണികോ ശ്രാവണ മഹോത്സവം 2022ന്റെ സമാപനം അല്പസമയത്തിനകം നടക്കും .

ബഹ്ററൈൻ മീഡിയ സിറ്റി യൂണികോ ശ്രാവണ മഹോത്സവം 2022ന്റെ സമാപനം അല്പസമയത്തിനകം നടക്കും .


ബിഎംസി നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രകാശനവും ഇതോടൊപ്പം നടക്കും.
ബഹ്റൈൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ശ്രാവണ മഹോത്സവം 2022 -ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് കൊടിയിറങ്ങും. ബഹറിനിലെ ചെറുതും വലുതുമായ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ബഹറിൻ മീഡിയ സിറ്റി ഓണാഘോഷം സംഘടിപ്പിച്ചത്.

ഇരുപതാം ദിവസമായ ഒക്ടോബർ 14 -ന് ആയിരത്തിലധികം തൊഴിലാളികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കുവാനും ഓണസദ്യ കഴിക്കുവാനും അവസരമൊരുക്കിയിരുന്നു. ഇരുപത്തിയൊന്നാം ദിനം സമാപന വേളയിൽ ബി എം സി ഫിലിം പ്രൊഡക്ഷൻ ബാനറിൽ, ബഹറിൻ മീഡിയ സിറ്റി നിർമ്മിക്കുന്ന ആദ്യത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം നടക്കും എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

സമാപന സമ്മേളന ചടങ്ങിൽ പ്രശസ്ത നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ സംവിധായകൻ ഷമീർ ഭരതന്നൂർ വിശിഷ്ട അതിഥി ആയിരിക്കും. ചടങ്ങിൽവച്ച് ബി എം സി ഫിലിം സൊസൈറ്റി നിർമ്മിക്കുന്ന 5 ഷോർട്ട് ഫിലിമുകൾ അടങ്ങിയ ഷെൽട്ടർ എന്ന അന്തോളജി സിനിമയുടെ പോസ്റ്റർ പ്രകാശനവും നടക്കും എന്ന് ഫിലിം സൊസൈറ്റി ഡയറക്ടർമാരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ പറഞ്ഞു.

സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കന്മാർ പങ്കെടുക്കുന്ന സമാപനസമ്മേളനത്തിൽ നിരവധി കലാപരിപാടികളും അരങ്ങേറും എന്ന ബി എം സി ഫിലിം സൊസൈറ്റി കോർഡിനേറ്റർ അൻവർ നിലമ്പൂർ പറഞ്ഞു. 21 ദിവസം നീണ്ടുനിന്ന ഓണാഘോഷങ്ങൾ വിജയകരം ആക്കി കൂടെ നിന്ന് പ്രവർത്തിച്ച 51 അംഗ കമ്മിറ്റിക്കും മറ്റെല്ലാ സഹകാരികൾക്കും വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്കും സ്പോൺസർമാർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ ചെറിയാൻ നന്ദി പറഞ്ഞു.

Leave A Comment