തിരുവല്ല നഗരസഭയുടെ ഭരണം തിരികെ പിടിച്ചെടുത്ത് യുഡിഎഫ്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് എൽഡിഎഫിൾ നിന്നും യുഡിഎഫ് ഭരണം തിരിച്ചെടുത്തത്. യുഡിഎഫ്–17, എൽഡിഎഫ്–15 എന്ന രീതിയിലാണ് നിലവിലെ കക്ഷിനില. എൽഡിഎഫിലെ ലിൻഡ തോമസിനെ തോൽപ്പിച്ച യുഡിഎഫിലെ അനു ജോർജ് നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, എസ്ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കടുത്തില്ല.
യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നായിരുന്നു യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ തിരുവല്ല നഗരസഭയിലെ കക്ഷിനില. ഇതിനിടെ യുഡിഎഫിൽ നിന്നും കൂറുമാറി കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് എൽഡിഎഫിലേക്ക് മാറിയതോടെ ഭരണം അട്ടിമറിക്കപ്പെട്ടു. എന്നാൽ ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര സ്ഥാനാർഥി രാഹുൽ യുഡിഎഫിനെ വോട്ട് ചെയ്‌തയോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതമായി, ഇതേ തുടർന്ന് നറുക്കെടുപ്പിലൂടെ എൽഡിഎഫിന് വേണ്ടി മത്സരിച്ച ശാന്തമ്മയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.