ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സoഗമo സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സoഗമo സംഘടിപ്പിച്ചു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സoഗമo സംഘടിപ്പിച്ചു.


മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സൗഹൃദ സoഗമo സംഘടിപ്പിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയാഷൻ വൈസ് പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള പ്രചോദനം ആണ് വ്രതം മനുഷ്യനെ പ്രചോദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും വേദങ്ങളും മാനവിക സാഹോദര്യവും സഹവർതിത്വവുമാണ് പഠിപ്പിക്കുന്നത്. സമൂഹത്തിൽ അവശരും അശരണരുമായവരെ പരിഗണിക്കാനും ചേർത്ത് പിടിക്കുവാനും സാധിക്കണം. എല്ലാ ആഘോഷങ്ങളും ആചാരങ്ങളും മനുഷ്യന്റെ മഹത്വവും സഹോദര്യവും ആണ് പറഞ്ഞു വെക്കുന്നത്. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടർത്താൻ ശ്രമിക്കുന്നവരെ അവഗണിക്കാനും മാറ്റി നിർത്തുവാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഏരിയ പ്രസിഡണ്ട് വി.പി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ശശികുമാർ തന്റെ നോമ്പനുഭവങ്ങൾ പങ്ക് വെച്ചു. ഏരിയ സെക്രട്ടറി ജലീൽ മല്ലപ്പള്ളി സ്വാഗതവും ജൗദർ ഷമീം നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുത്തല, ഫൈസൽ, സജീബ്, മൊയ്‌തു, ബഷീർ കാവിൽ, ഷബീഹ ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

 

 

 

Leave A Comment