ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി


കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാൾ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.ബഹ്‌റൈനിൽ നിന്നാണ് സാദിഖ് സ്വർണ്ണവുമായി എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സാദിഖിനെ റിമാൻഡ് ചെയ്തു.

Leave A Comment