പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

  • Home-FINAL
  • Business & Strategy
  • പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി


മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന തണലാണ് കേമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ ഹൃദയാഘാതവും ഹാർട്ട് അറ്റാക്കും വർധിച്ചു വരുന്നതിന്റെ കാരണം അശാസ്ത്രീയമായ രീതിയിലുള്ള ഭക്ഷണരീതിയും ഉറക്കക്കുറവും ആണ്. കാർബോ ഹൈഡ്രേറ്റ്, സോഡിയം ബൈ കാർബൊനൈറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം, പുകവലി, മറ്റു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയും വലിയതോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വ്യായാമം, കൃത്യമായ ഉറക്കം, സമയത്തുള്ള ഭക്ഷണക്രമം, അനാവശ്യമായ ഉൽക്കണ്ഠകളും ആശങ്കയും അകറ്റുക തുടങ്ങിയവയിലൂടെ ഒരു പരിധി വരെ നമുക്ക് നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി കേമ്പയിൻ പ്രമേയത്തിൽ പ്രഭാഷണം നടത്തി. കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനസ് ആശംസയർപ്പിച്ചു സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ റീഹാ ഫാത്തിമ പ്രാർത്ഥന നിർവഹിച്ചു. സലാഹുദ്ദീൻ, എ.എം. ഷാനവാസ് , ആർ .സി. ശാക്കിർ , ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment