ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.


മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ് തായ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെണ്ട മേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്ത നൃത്യങ്ങളും കൊണ്ട് പരിപാടി വർണാഭമാക്കി.പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ വിശിഷ്ട അതിഥിയായി ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ഗണേഷ് കൊറോറ, പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിള്ള, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മൈക്കിൾ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ, ദിലീപ്, അഷ്‌റഫ്‌ എന്നിവർ ഓണസദ്യ ഉൾപ്പടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ കൂട്ടായ്മയിലെ അംഗങ്ങൾക്കുള്ള നിരവധി സ്ഥാപനങ്ങളുടെ ഡിസ്കൗണ്ടുകളോട് കൂടിയ ID കാർഡ് വിതരണവും നടന്നു. ഈ കൂട്ടായ്മയിലെ അംഗമാകുവാൻ താൽപര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാറിനെ 33176154 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment