ആവേശം വിതറി ഒഐസിസി കോഴിക്കോട് ഫെസ്റ്റ്.

ആവേശം വിതറി ഒഐസിസി കോഴിക്കോട് ഫെസ്റ്റ്.


മനാമ : ഒഐസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് ഫെസ്റ്റ് 2022 പ്രവാസലോകത്ത് ആവേശം വിതറി.ജനസാഗരമായി ഒഐസിസി പ്രവർത്തകർ കുടുംബസമേതം പങ്കെടുത്ത പരിപാടി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചാണ് നടത്തിയത്. കോഴിക്കോട് ഫെസ്റ്റ് കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിഖ് എം എൽ എ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകരണങ്ങൾ കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ തിരിച്ചു വരവ് ആണ് സൂചിപ്പിക്കുന്നത് എന്നും. കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കാണുന്ന ബി ജെ പി ഈ യാത്രയെ എതിർക്കുന്നതിലും ശക്തമായി കേരളം ഭരിക്കുന്ന സി പി എം ന്റെ സംസ്ഥാനനേതാക്കളും മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുന്നേറ്റത്തെ വിമർശിക്കുന്നതിന് മുൻപ് സി പി എം ന്റെ ദേശീയ നേതാക്കളുടെ നിലപാട് മനസ്സിലാക്കണമായിരുന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിഭജിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ബി ജെ പി ഗവണ്മെന്റിന്റെ നടപടികൾക്ക് എതിരെ,തൊഴിൽ രഹിതരായ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി, അരക്ഷിതാവസ്ഥയിൽ കഴിയുന്ന രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി, ജാതിയുടെ, മതത്തിന്റെ, ഭക്ഷണത്തിന്റെ,ഭാഷയുടെ,വസ്ത്രത്തിന്റെ, പ്രാദേശിക ത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണാധികാരികളുടെ നയങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ ചേർത്ത് നിർത്താൻ ആണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര നടത്തുന്നത്.നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം രാജ്യത്ത് നടപ്പിലാക്കിയത് ഇന്ത്യൻ കോൺഗ്രസ്‌ ആണ് എന്നും ഉത്ഘാടന പ്രസംഗത്തിൽ ടി സിദ്ധിഖ് വ്യക്തമാക്കി.

ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ സി ഷമീം അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയമോഹൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത്, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സി കെ, ജനറൽ കൺവീനർ സുമേഷ് ആനേരി, പ്രദീപ്‌ മേപ്പയൂർ, ജാലിസ് കെ. കെ എന്നിവർ പ്രസംഗിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ നേതാക്കൾ ആയ സുരേഷ് മണ്ടോടി, രഞ്ജൻ കേച്ചേരി, രവി പേരാമ്പ്ര,ശ്രീജിത്ത്‌ പാനായി,ഗിരീഷ് കാളിയത്ത്, രജിത് മൊട്ടപ്പാറ, പ്രദീപ്‌ മൂടാടി,ചന്ദ്രൻ വളയം,അനിൽ കൊടുവള്ളി,നൗഷാദ് കുരുടിവീട്,ബാലകൃഷ്ണൻ മുയിപ്പോത്ത്, മുനീർ നോച്ചാട്, മുബീഷ് കൊക്കല്ലൂർ, സുബിനാഷ് കിട്ടു, പ്രബുൽദാസ്, ജോണി താമരശ്ശേരി, വിൻസെന്റ് കക്കയം, റാഷിക് നന്മണ്ട, വാജിത് കൂരിക്കണ്ടി, സാഹിർ പേരാമ്പ്ര, അഷ്‌റഫ്‌ കോഴിക്കോട്, തുളസിദാസ്, ഷാജി പി പി, സുരേഷ് മേപ്പയൂർ, തെസ്തക്കീർ കോഴിക്കോട് ആലികൊയ പുനത്തിൽ,സൂര്യ രജിത്, സന്ധ്യ രഞ്ജൻ, സുകന്യ ശ്രീജിത്ത്‌,അജിത ശിവദാസ് എന്നിവർ നേതൃത്വം നൽകി.സീ ടി വി യുടെ റിയാലിറ്റി ഷോ ആയിരുന്ന സരിഗമപ യിലൂടെ പ്രശസ്തരായ അക്ബർഖാൻ, കീർത്തന എസ് കെ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും, ബഹ്‌റൈനിലെ കലാകാരന്മർ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, കോൽകളി, നാടൻ പാട്ട് എന്നിവ പരിപാടിക്ക് മികവേകി.

Leave A Comment