ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.


മനാമ : ബഹ്റൈൻ പ്രവാസിയും കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയുമായ വിനോദ് കരിങ്ങാട്ടയിൽ സൽമാനിയയിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.54 വയസ്സായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം നാട്ടിലാണ്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

Leave A Comment