ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.


സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്.

Leave A Comment