ദുബായ്-കണ്ണൂർ എയർ ഇന്ത്യാ എക്‌സ്പ്രസ് സർവിസ് നവംബർ 1 മുതൽ.

  • Home-FINAL
  • Business & Strategy
  • ദുബായ്-കണ്ണൂർ എയർ ഇന്ത്യാ എക്‌സ്പ്രസ് സർവിസ് നവംബർ 1 മുതൽ.

ദുബായ്-കണ്ണൂർ എയർ ഇന്ത്യാ എക്‌സ്പ്രസ് സർവിസ് നവംബർ 1 മുതൽ.


ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ-കണ്ണൂർ സർവിസ്. ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും.

ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകീട്ട് യു.എ.ഇ സമയം 6:40ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50ന് എത്തും. കണ്ണൂരിൽ നിന്ന് തിരിച്ച് IX 747 വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50ന് പുറപ്പെടും. ദുബൈയിൽ പുലർച്ച 3.15 ന് എത്തും.

ഷാർജ- വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹം.

Leave A Comment