കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.


കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ “കനോലിയൻസ് കപ്പ്‌ സീസൺ വൺ” ഇന്റെനൽ ഫുട്ബോൾ ടൂർണമെന്റ് നവംബർ 17ന് ബുർഹാമ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ലോകകപ്പിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ഈ ടൂർണ്ണമെന്റിൽ ആറു ടീമുകൾ ആണ് പങ്കെടുക്കുക എന്നും ഭാരവാഹികൾ അറിയിച്ചു.ഷബീർ മുക്കൻ, രാജേഷ് വി.കെ, അൻവർ നിലമ്പൂർ, തസ്‌ലീം തെന്നാടൻ, തോമസ് വർഗീസ് ചുങ്കത്തിൽ, ജ്യോതിഷ് എന്നിവരെ ടീം മാനേജർമാരായും തെരഞ്ഞെടുത്തു. സംഘാടക സമിതി മീറ്റിങ്ങിൽ കൺവീനർമാരായ ആഷിഫ്‌ വടപുറം, തസ്‌ലീം തെന്നാടൻ, റസാഖ് കരുളായിയും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിന് വൈസ് പ്രസിഡന്റ്‌ സുബിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും പറഞ്ഞു

Leave A Comment